Breath of Life - Aquila and Priscilla - അക്വീല്ലാ, പ്രിസ്കില്ല
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. ആ കുടുംബം ദൈവകൃപ വ്യാപാരിച്ച് പരിജ്ഞാനത്തിൽ വളർന്ന് ദൈവനാമ മഹ്വത്തതിനായി നിലനിൽക്കുന്നു എങ്കിൽ എത്രയോ മനോഹരം. യെഹൂദനായ അക്വീല്ലാ, പ്രിസ്കില്ല കുടുംബത്തെ നമുക്ക് പരിചയപ്പെടാം. ഇറ്റലിയിൽ നിന്നും കൊരിന്ത്യയിൽ എത്തിയ ഈ ദമ്പതികൾ കൂടാരപണി ചെയ്തു അവിടെ തുടർന്നു. ദൈവീക പരിപാടി അനുസരിച്ച് സമാന തൊഴിൽ ചെയ്യുന്നവനും യേശുക്രിസ്തുവിന്റെ ദാസനുമായ പൗലോസ് അവിടെയെത്തി. കൃപയുടെ ശുശ്രൂഷകനായ പൗലോസിനെ അവരോടുകൂടെ താമസിപ്പിച്ച് കൂടാരപ്പണിയും സുവിശേഷവേലയും ഒരുപോലെ മുമ്പോട്ട് നീക്കി. ദൈവാനുഗ്രഹത്താൽ ഈ കുടുംബത്തിൽ തന്നെ ആദ്യ കൊരിന്ത്യ സഭാകൂടിവരവ് തുടങ്ങുവാൻ ഇടയായി. ഒന്നര വർഷത്തോളം ഒരുമിച്ച് പാർത്ത പൗലോസിൽ നിന്ന് ആഴമായ ദൈവീക സത്യങ്ങളും ഉപദേശ വിഷയങ്ങളും പൂർണ്ണമായി പഠിക്കുവാൻ ഈ കുടുംബത്തിന് സാധിച്ചു. എഫെസൊസിലേക്ക് പോയ പൗലോസിനെ അനുഗമിച്ച ഇവർ അവിടെ താമസമാക്കി. അവിടെയും ഒരു സഭാകൂടിവരവ് ഭവനത്തിൽ തുടങ്ങുവാൻ ഇടയായി ( 1 കൊരി 16:9 ). അങ്ങനെ പോകുന്നിടത്ത്, പാർക്കുന്നിടത്തൊക്കെയും സഭാകൂടിവരവുകൾ ഉണ്ടായി. ഇത് ശ്ലാഘനീയമായ വിഷയം തന്നെ... എന്തൊരുത്സാഹം!!! കർത്താവായ യേശുക്രിസ്ത...