Thessalonians Church - തെസ്സലൊനീക്യ സഭ
തെസ്സലൊനീക്യ സഭ
കർത്താവായ യേശുക്രിസ്തുവിനെകുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും, അവർക്കു ഉണ്ടായിരുന്ന വിശ്വാസവും, സ്നേഹവും ഓർക്കുമ്പോൾ പൗലോസ് എപ്പോഴും ദൈവത്തിനു സ്തോത്രം ചെയ്യുന്നു (1 തെസ്സ 1:3,4).
പൗലോസ് തെസ്സലൊനീക്യ സഭയ്ക്ക് ലേഖനം എഴുതുമ്പോൾ സഭ സ്ഥാപിക്കപ്പെട്ടിട്ടു രണ്ടോ മൂന്നോ വർഷം ആയിട്ടുള്ളു. അവർക്കു വിശ്വാസത്തിൽ പക്വത ലഭിക്കേണ്ടതിനും, ക്രിസ്തുവിന്റെ മടങ്ങി വരവിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറേണ്ടുന്നതിനും കൂടിയാണ് ഈ ലേഖനം എഴുതിയത്.
തെസ്സലൊനീക്യ സഭയിൽ ഏറെ എന്നെ ആകര്ഷിച്ച ചില സ്വഭാവ സവിശേഷതകൾ നമുക്ക് പരിശോധിക്കാം.
1) തിരഞ്ഞെടുപ്പിനെ വ്യക്തമായി അറിഞ്ഞ സഭ ആയിരുന്നു (1 തെസ്സ 1:4)
ഈ ലോകത്തിന്റെ വ്യവസ്ഥിതികളിൽ നിന്നും വേർപെട്ടു ജീവിക്കുവാനായി വിളിക്കപെട്ടവർ ആണ് എന്നുള്ള ഉത്തമ ബോദ്ധ്യം തെസ്സലൊനീക്യ വിശ്വാസികൾക്ക് ഉണ്ടായിരുന്നു. ഈ ബോദ്ധ്യം അവരിൽ വരുത്തിയ മാറ്റങ്ങൾ വാക്കുകൾക്ക് അതീതമാണ്. നമുക്ക് ഇങ്ങനെ അവയെ ചിന്തിക്കാം
a) 1 തെസ്സ 1:6 ൽ ബഹു കഷ്ടം വന്നിട്ടും അവർ കർത്താവിന്റെ അനുകാരികൾ ആയി തീർന്നു എന്നും.
b) 1 തെസ്സ 1:9 ൽ വിഗ്രഹങ്ങളെ വിട്ടു ദൈവത്തിങ്കലേക്കു തിരിയുവാൻ അവർക്കു സാധിച്ചു എന്നും കാണുവാനായി സാധിക്കും.
പൗലോസും, ശീലാസും, തിമൊഥെയൊസും പ്രസംഗിച്ച ദൈവവചനം അവർ കേട്ടു എന്നും അത് ദൈവ വചനമാണ് എന്നു തന്നെ വിശ്വസിച്ചു എന്നും കാണുന്നു.
1 തെസ്സ 2:13 ൽ ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.
അനുദിനം ദുരുപദേശങ്ങളും, വ്യത്യസ്ത വ്യാഖ്യാനങ്ങളും അലയടിച്ചിരുന്ന ഈ ലോകത്തിൽ തെസ്സലൊനീക്യ സഭ എന്നും നമുക്ക് ഒരു മാതൃകയാണ്.
ഈ കാലയളവിൽ ഏറ്റവും വലിയ വെല്ലുവിളി എന്നത് ദൈവ ജനത്തിന്റെ ഇടയിൽ ദൈവ വചനം കേൾക്കുവാനുള്ള വിരസതയും, കേട്ട വചനത്തെ ദൈവവചനമായി അംഗീകരിക്കാനും, വിശ്വസിക്കാനും കഴിയാതെ പോകുന്നു എന്നുള്ളതാണ്. ഇത് എത്രയോ ദുഃഖകരമാകുന്നു!
Ancient stone arches in Thessalonica.
3) നല്ല ഓർമ്മകൾ സൂക്ഷിക്കുന്ന സഭ ആയിരുന്നു
തെസ്സലൊനീക്യ സഭയ്ക്ക് ഉള്ളതായ ഒരുഗുണം എന്നത് വിശ്വാസത്തിൽ തങ്ങളെ നയിച്ചവരെ എന്നും ഓർക്കുകയും, അവരെ കാണുവാൻ വളരെ വാഞ്ചയോടു കാത്തിരിക്കുകയും ചെയ്യുന്ന ഒരു സഭയാണ് എന്നുള്ളതാണ്.
1 തെസ്സ 3:6 ഞങ്ങൾ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നതുപോലെ നിങ്ങൾ ഞങ്ങളെയും കാണ്മാൻ വാഞ്ഛിച്ചുകൊണ്ടു ഞങ്ങളെക്കുറിച്ചു നിങ്ങൾക്കു എപ്പോഴും നല്ല ഓർമ്മ ഉണ്ടു എന്നും...
ഒരു ''അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുന്നതുപോലെ'' ആണ് പൗലോസും, ശീലാസും, തിമൊഥെയൊസും തെസ്സലൊനീക്യ സഭയെ പരിപാലിച്ചത്. ആ പരിപാലനം അനുഭവിച്ച ദൈവ ജനം അവരെ ആത്മാർത്ഥമായി സ്നേഹിച്ചു.
പ്രിയ ദൈവജനമേ ഈ വിലയേറിയ വിശ്വാസത്തിലേക്കു നമ്മെ കൊണ്ടുവരാനായി നമുക്കു വേണ്ടി പ്രയത്നിച്ചതും, പ്രാർത്ഥിച്ചതുമായ എത്ര പേരെ നാം ഇന്ന് ഓർക്കുന്നുണ്ട്? നാം സ്നേഹിക്കുന്നുണ്ട്? അത് നാം ചിന്തിക്കേണ്ടി ഇരിക്കുന്നു.
തെസ്സലൊനീക്യ സഭയെകുറിച്ച് ദൈവത്തിനു സ്തോത്രം ചെയ്യുവാൻ ധാരാളം കാരണങ്ങൾ ഇനിയും ഈ ലേഖനത്തിൽ കാണുവാനായിട്ടു സാധിക്കും.നമുക്ക് തീർച്ചയായും പറയാൻ സാധിക്കും തെസ്സലൊനീക്യ വിശ്വാസികൾ മക്കദോന്യയിലും അഖായിലും ഉള്ള വിശ്വാസികൾക്ക് (1 തെസ്സ 1:7) മാത്രമല്ല എന്നും നമുക്കും ഒരു മാതൃകയാണ്.
തെസ്സലൊനീക്യ സഭയെ കുറിച്ചുള്ള ഈ ചിന്തകൾ നമ്മുടെ ജീവിതത്തിൽ നമ്മുടെ വിളിയെ അറിഞ്ഞും, ദൈവ വചനത്തിനും, ദൈവ മക്കൾക്കും വലിയ പ്രാധാന്യം നൽകികൊണ്ടും ജീവിപ്പാൻ ദൈവം നമ്മെ ഇടയാക്കുമാറാകട്ടെ
ദൈവ നാമം മഹത്വപ്പെടുമാറാട്ടെ
Asish Thankachan, Kottarakara
.png)



Comments
Post a Comment