കൊരിന്തു സഭ - Corinth Church
കൊരിന്തു സഭ അധാർമ്മികതയുടെ പര്യായമാണ് കൊരിന്തു. കൊരിന്ത്യരെ പോലെ ജീവിക്കുക എന്ന ചൊല്ല് നാം കേട്ടിട്ടുണ്ടല്ലോ. ഈ സ്ഥിതിയിലിരുന്ന അന്നത്തെ സമൂഹത്തിലെ വിവിധ നിലകളിലുള്ളവരെ ചേർത്ത് ദൈവകൃപയിൽ രൂപപ്പെട്ടതാണ് കൊരിന്തു സഭ. പുതിയ നിയമത്തിലെ രണ്ടു ലേഖനങ്ങളിൽകൂടെ ഈ ദൈവ സഭ ഇന്നും നമ്മുടെ ഇടയിൽ ജീവിക്കുന്നു… പ്രവർത്തിക്കുന്നു… സംസാരിക്കുന്നു. പലകാരണങ്ങളാലും പൗലോസിന് ഏറെ തലവേദന നൽകിയ ആ സഭ ദൈവകൃപയിൽ വളർന്ന് പരിഞ്ജാനം പ്രാപിച്ച ഒരു സഭയായി ചരിത്രത്തിൽ നിലകൊള്ളുന്നു. കൊരിന്തുസഭയിലേക്കു ഒരു എത്തിനോട്ടം നമക്ക് നടത്താം. യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്ക് വിളിക്കപ്പെട്ടവരും , വിശുദ്ധരെന്നും പറയുന്നുവെങ്കിലും കൊരിന്ത് സഭയിൽ അനേക അയോഗ്യമായ വിഷയങ്ങൾ നടമാടിയിരുന്നു. ഈർഷ്യ, ശാഠ്യം, ഏഷണി, കുശുകുശുപ്, നിഗളം, കലഹം, ദുർനടപ്പ്, വിവാഹമോചനം, വിഗ്രഹാരാധന, സ്ത്രീസ്വാത്രന്ത്ര പ്രസ്ഥാനങ്ങൾ, അയോഗ്യമായി അപ്പ വീഞ്ഞുകളിൽ പങ്കുകൊള്ളൽ എന്നീ അനുചിത രീതികൾ നിലനിന്നിരുന്നു. കൂടാതെ സഹോദരന്മാർ തമ്മിലുള്ള പ്രയാസങ്ങളുടെ പരിഹാരത്തിനായി അഭക്തരുടെ മുമ്പിൽ വ്യവഹാരത്തിനു പോകുക പതിവായിര...