കൊരിന്തു സഭ - Corinth Church

 

കൊരിന്തു സഭ



അധാർമ്മികതയുടെ പര്യായമാണ് കൊരിന്തു. 

കൊരിന്ത്യരെ പോലെ ജീവിക്കുക എന്ന ചൊല്ല് നാം കേട്ടിട്ടുണ്ടല്ലോ. ഈ സ്ഥിതിയിലിരുന്ന അന്നത്തെ സമൂഹത്തിലെ വിവിധ നിലകളിലുള്ളവരെ ചേർത്ത്  ദൈവകൃപയിൽ രൂപപ്പെട്ടതാണ് കൊരിന്തു സഭ. 

പുതിയ നിയമത്തിലെ രണ്ടു ലേഖനങ്ങളിൽകൂടെ ഈ ദൈവ സഭ ഇന്നും നമ്മുടെ ഇടയിൽ ജീവിക്കുന്നു… പ്രവർത്തിക്കുന്നു… സംസാരിക്കുന്നു. 

പലകാരണങ്ങളാലും പൗലോസിന് ഏറെ തലവേദന നൽകിയ ആ സഭ ദൈവകൃപയിൽ വളർന്ന് പരിഞ്ജാനം പ്രാപിച്ച  ഒരു സഭയായി ചരിത്രത്തിൽ നിലകൊള്ളുന്നു. 

കൊരിന്തുസഭയിലേക്കു ഒരു എത്തിനോട്ടം നമക്ക് നടത്താം.


യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്ക് വിളിക്കപ്പെട്ടവരും ,  വിശുദ്ധരെന്നും പറയുന്നുവെങ്കിലും കൊരിന്ത് സഭയിൽ അനേക അയോഗ്യമായ വിഷയങ്ങൾ നടമാടിയിരുന്നു.

ഈർഷ്യ, ശാഠ്യം, ഏഷണി, കുശുകുശുപ്, നിഗളം, കലഹം, ദുർനടപ്പ്, വിവാഹമോചനം, വിഗ്രഹാരാധന, സ്ത്രീസ്വാത്രന്ത്ര പ്രസ്ഥാനങ്ങൾ, അയോഗ്യമായി അപ്പ വീഞ്ഞുകളിൽ പങ്കുകൊള്ളൽ എന്നീ അനുചിത രീതികൾ നിലനിന്നിരുന്നു. 

കൂടാതെ സഹോദരന്മാർ തമ്മിലുള്ള പ്രയാസങ്ങളുടെ പരിഹാരത്തിനായി അഭക്തരുടെ മുമ്പിൽ വ്യവഹാരത്തിനു പോകുക പതിവായിരുന്നു. 

ഇല്ലാത്ത കൃപാവരങ്ങളുടെ വിവിധമായ പ്രകടനപരിപാടികൾ അവരുടെ ഇടയിൽ നിലനിന്നു.

ഒരുവേള ഈ കാലയളവിൽ ജീവിക്കുന്ന നമ്മുടെ സഭാതലങ്ങളുടെ സ്ഥിതി മറ്റൊന്നല്ല എന്ന് ചുറ്റും കണ്ണോടിച്ചാൽ മനസിലാകും.

ഈ നിലവാരത്തിൽ ഇരുന്ന കൊരിന്ത് സഭയെ പൗലോസ് ദൈവകൃപയിൽ നിശിതമായി വിമർശിക്കുകയും വചന സത്യങ്ങൾ അറിയിക്കുകയും യഥാസ്ഥാനപ്പെടുവാനായി പ്രാർത്ഥിച്ച്  സ്നേഹത്തിൽ ബുദ്ധിയുപദേശം നൽകുകയും ചെയ്തു.

ആത്മീകരോടെന്നപോലെയല്ല ജഡീകന്മാർ…….  ക്രിസ്തുവിൽ ശിശുക്കൾ എന്നപോലെ മാത്രം ഇപ്രകാരം സംസാരിച്ചു. 

ചിലർക്ക് ദൈവത്തെക്കുറിച്ച് പരിജ്ഞാനമില്ല……. ഞാൻ നിങ്ങൾക്ക്  ലജ്ജക്കായി പറയുന്നു...

"സാത്താൻ നമ്മെ തോൽപ്പിക്കരുത്, അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ"        ( 2 കൊരി 15 : 3,4, 2 കൊരി 2:11).

കൊരിന്ത് സഭാ നേരിട്ട എല്ലാ സങ്കീർണ്ണമായ പ്രശ്നങ്ങൾക്കും ഒരു പിതാവ്, ഗുരു എന്നീ നിലകളിൽ , പ്രിയമക്കളോടെന്നപ്പോലെ ബുദ്ധിപറഞ്ഞുകൊണ്ടു ഇപ്രകാരം എഴുതി അവരെ നിലനിർത്തി. 

നിങ്ങൾ ആത്മീക വർധനക്ക് ഉതകാത്തത് ചെയ്യാതിരിക്കുക ( 1 കൊരി 10:23-31). 

അവിശ്വാസികളോട് ഇണയില്ലാപ്പിണ കൂടരുത്  (2 കൊരി 6:14). 

കൃപാവരങ്ങൾ സഭയുടെ ആത്മീകവർധനക്കായി സഫലമായി ഉപയോഗിക്കുക.

ജഡത്തിലെയും ആത്മാവിലേയും സകല കന്മഷവും നീക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികക്കുക, വേർപാട് പാലിക്കുക, അശുദ്ധമായതു ഒന്നും തൊടരുത്, തിന്നാലും കുടിച്ചാലും എന്ത് ചെയ്താലും എല്ലാം ദൈവത്തിന്റെ മഹ്വത്തതിനായി ചെയ്യുവിൻ. 

കർത്താവിനെ സ്നേഹിക്കാത്ത ഏവനും ശപിക്കപെട്ടവൻ.

ഈ വചനം കേട്ട സഭ കൃപയാൽ യെഥാസ്ഥാനപ്പെടുവാൻ ഇടയായി (1 കൊരി 16:22). 

കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചു വരുവാൻ അവർ  ഉണർത്തപ്പെട്ടു.

വിശുദ്ധന്മാരുടെ ബുദ്ധിമുട്ട് തീർക്കാനും, ദൈവത്തിനു അനവധി സ്തോത്രം വരുവാൻ കാരണമാകുകയും ചെയ്തു ധർമ്മശേഖരത്തിലൂടെ അവരുടെ മനസൊരുക്കവും, നല്ല മാത്രകയും കാണാം.

കർത്തൃവേലയിലുള്ളവരെ അവർ മാനിച്ചു.

സഹോദരവർഗ്ഗത്തിന്റെ കഷ്ടങ്ങൾക്കും , ആശ്വാസത്തിനും കൂട്ടാളികളായി.

ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ എഴുതിയിരുന്ന സകല മനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ പത്രം എന്ന് പൗലോസ് അവരെ വിശേഷിപ്പിച്ചു.

സകല വചനത്തിലും …. പരിജ്ഞാനത്തിലും സമ്പന്നരായി. 

വിശ്വാസം, പൂർണ്ണ ജാഗ്രത, സഹോദരസ്നേഹം ഇവയിൽ അവർ മുന്തി (2 കൊരി 8:7) 

ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി അവർ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നു. 

ഞാൻ ക്രിസ്തു എന്ന ഏക പുരുഷന് നിങ്ങളെ നിർമല കന്യകയായി ഏല്പിപ്പാൻ  വിവാഹനിശ്ചയം ചെയ്തിരിക്കുന്നു … എന്നതിൽ നിന്നും ഇപ്പോഴുള്ള അവരുടെ ആത്മീകപദവി വെളിവാക്കുന്നു.

അവരെപ്പറ്റി പൗലോസ് സന്തോഷത്തോടെ ഇപ്രകാരം പറയുന്നു " നിങ്ങളെ സംബന്ധിച്ച് എല്ലാ കാര്യത്തിലും ധൈര്യപ്പെടുവാൻ ഇടയുള്ളതിനാൽ സന്തോഷിക്കുന്നു (2 കൊരി 7:16). 

എത്രയോ ശ്രേഷ്ഠമായ അഭിപ്രായം...


ദൈവജനമേ സഭകളായി നമുക്ക് ഒന്ന് പരിശോധിക്കാം..... തെറ്റുകൾ തിരുത്താം... സ്നേഹത്തിൽ നിറയാം....കർത്താവിനായി ഉണരാം...പ്രവർത്തിക്കാം...കൃപയിലും പരിജ്ഞാനത്തിലും വളരാം...ദൈവം അതിനായി കൃപ നൽകുമാറാകട്ടെ!!!


Comments

Popular posts from this blog

Thessalonians Church - തെസ്സലൊനീക്യ സഭ

The sacrifices_യാഗങ്ങൾ

സങ്കീർത്തനങ്ങൾ - Book of Psalms