The sacrifices_യാഗങ്ങൾ
യാഗങ്ങൾ
അനേക ദൈവ ഭക്തന്മാരുടെ യാഗങ്ങൾ ദൈവ വചനത്തിൽ രേഖപെടുത്തിയിട്ടുണ്ട്. യാഗങ്ങളെ യുഗങ്ങളുടെ അടിസ്ഥാനത്തിൽ നാം മനസിലാക്കുകയാണെങ്കിൽ 1) മനസാക്ഷിയുഗ യാഗങ്ങൾ 2) ന്യായപ്രമാണയുഗ യാഗങ്ങൾ 3) പുതിയ നിയമ യാഗങ്ങൾ എന്നിങ്ങനെ തിരിക്കാം. അവയെ ഓരോന്നായി നമുക്ക് നോകാം
1) മനസാക്ഷിയുഗ യാഗങ്ങൾ
ഒരു നിയമവും ഇല്ലാതെ ദൈവത്തിനു വേണ്ടി സ്വന്തം മനസാക്ഷിയിൽ കഴിക്കുന്ന യാഗങ്ങൾ. ചില യാഗങ്ങൾ നമുക്കു നോക്കാം.
a ) സാക്ഷ്യത്തിന്റെ യാഗം
ആദ്യത്തെ യാഗം വേദപുസ്തകത്തിൽ കാണാൻ കഴയുന്നത് കയ്യിൻ , ഹാബേൽ യാഗം ആകുന്നു. കയ്യിൻ കൃഷിക്കാരൻ ഹാബേൽ ആട്ടിടയൻ. കയ്യിനിൽ ദൈവം പ്രസാദിച്ചില്ല,ഹാബേലിന്റെ യാഗപീഠത്തിൽ ദൈവം പ്രസാദിച്ചു.
എബ്രാ 11:4 ൽ നാം വായിക്കുന്നു ''ഹാബേൽ ഉത്തമമായ യാഗം കഴിച്ചു എന്നാണ്. അതിനാൽ അവനു നീതിമാൻ എന്ന് സാക്ഷ്യം ലഭിച്ചു''.
''സാക്ഷ്യത്തിന്റെ യാഗം'' ദൈവം അവന്റെ വഴിപാടിന് സാക്ഷ്യം കല്പിച്ചു എന്ന് നാം കാണുന്നു.
b) ഉടമ്പടിയുടെ യാഗം
നോഹയെ കുറിച്ചു ഇങ്ങനെ വായിക്കുന്നു നോഹയ്ക്കു ദൈവത്തിന്റെ കൃപ ലഭിച്ചു എന്ന്.
ഉല്പത്തി 8:20 ൽ നോഹ ഒരു യാഗം കഴിക്കുന്നതായി കാണുന്നു. ശുദ്ധിയുള്ള മൃഗങ്ങളെ എടുത്ത് യാഗം കഴിക്കുന്നു. ദൈവം നോഹയുടെ യാഗത്തിൽ പ്രസാദിക്കുകയും. ദൈവം മഴവിൽ എന്ന അടയാളം നൽകുകയും ചെയ്യന്നു. ആ യാഗം ഒരു ഉടമ്പടിയുടെ യാഗമായി മാറുകയും ചെയ്തു.
c) വിശ്വാസത്താലുള്ള യാഗം
യിസ്‌ഹാക്കിനെ യാഗം കഴിക്കാനായി പോകുന്ന അബ്രഹാമിനെ നമുക്ക് ഉല്പത്തി 22 അദ്ധ്യായത്തിൽ കാണുവാനായി കഴിയും. മകൻ ചോദിക്കുന്ന ചോദ്യത്തിന് അബ്രഹാം നൽകുന്ന മറുപടി ''ദൈവം കരുതികൊള്ളും'' എന്നാണ്. അതെ തന്റെ മകനു പകരം ഒരു ആട്ടുകൊറ്റനെ യാഗം കഴിക്കാനായി ദൈവം കരുതി. അബ്രഹാമിന്റെ വിശ്വാസം വലുതായിരിന്നു.
d) സമാധാനത്തിന്റ യാഗം
ഉല്പത്തി 33 ൽ യാക്കോബ് താൻ കബളിപ്പിച്ചതായ തന്റെ സഹോദരനായ ഏശാവിനെ കാണുന്നു. ഏഴു പ്രാവിശ്യം സാഷ്ടാംഗം നമസ്കരിച്ചു സഹോദരന്റെ അടുത്തേക്ക് ചെന്നു. അവർ രണ്ടു പേരും ആലിംഗനം ചെയ്തു ചുംബിച്ചു കരഞ്ഞു. യാക്കോബിന് സമാധാനം ഉണ്ടായി ഒരു യാഗം കഴിക്കുന്നു. അതിന് എൽ-എലോഹേ - യിസ്രായേൽ എന്ന് പേരിട്ടു. ഇവിടെ ഒരു സമാധാനത്തിന്റെ യാഗം.
c) ജയത്തിന്റെ യാഗം
മോശയുടെ കൈ അമാലിക്കിന് നേരെ ഉയർന്നിരിക്കുന്നു. രണ്ടു കൈകളും ഉയർത്തി ഇരിക്കുന്നു. അഹരോനും, ഹൂരും അപ്പുറവും ഇപ്പുറവും നിന്ന് മേശയുടെ കൈ താങ്ങി. യുദ്ധം ഇസ്രേയേൽ ജയിച്ചു. മോശെ ഒരു യാഗപീഠം പണിതു അതിന് യെഹോവ നിസ്സി (യെഹോവ എന്റെ കൊടി) എന്ന് പേരിട്ടു (പുറപ്പാട് 17:15). ദൈവത്തിൽ ആശ്രയിച്ചു ജയിച്ച ജയത്തിന്റെ ഒരു യാഗം.
മനസാക്ഷിയുഗ യാഗം ഇവിടെ കൊണ്ട് അവസാനിക്കുന്നു.
2) ന്യായപ്രമാണയുഗ യാഗം
മോശെ മുഖാന്തരം അനേക യാഗങ്ങൾ ദൈവം നിയമിച്ചു. ആണ്ടുതോറും അനുഷ്ഠിക്കേണ്ടവ തുടങ്ങിയവ.
അതിൽ എടുത്തു പറയേണ്ട ഒരു യാഗം ആണ് പാപപരിഹാര യാഗം (ലേവ്യ: 4). പാപപരിഹാര യാഗത്തിന്റെ നിയമം എന്നത് യാഗ വസ്തുവിനെ പാളയത്തിന് പുറത്തു ദഹിപ്പിക്കണം എന്നാണ്.
എബ്രാ 13:10 -12 ൽ പാളയത്തിന് പുറത്തുവച്ചു കഷ്ടം അനുഭവിച്ച കർത്താവായ യേശുക്രിസ്തുവിനെ കാണുന്നു.
പാപത്തിൽപെട്ട മനുഷ്യനെ രക്ഷിക്കുവാൻ ദൈവം കണ്ടെത്തിയ വഴി എന്നത് കർത്താവായ യേശുകിസ്തുവിന്റെ ക്രൂശിലെ മരണം ആകുന്നു. ഇനിയും ഒരു യാഗവും അവശേഷിക്കാതെ ''സകലവും നിവർത്തിയായി'' എന്ന് പറഞ്ഞു ദൈവം അവസാനിപ്പിച്ച യാഗം.
എബ്രാ 10:10 - ഒരിക്കലായി കഴിച്ച ശരീരയാഗം
എബ്രാ 10:12 - യേശുവോ പാപികൾക്കുവേണ്ടി ഏകയാഗം കഴിച്ചിട്ട്
എബ്രാ 10:14 - ഏക യാഗത്താൽ അവൻ വിശുദ്ധന്മാർക്കു സത്ഗുണപൂർത്തി വരുത്തി
എബ്രാ 10:18 - ഇനിമേൽ പാപങ്ങൾക്കുവേണ്ടി ഒരു യാഗവും ആവിശ്യമില്ല
Comments
Post a Comment