The sacrifices_യാഗങ്ങൾ
യാഗങ്ങൾ അനേക ദൈവ ഭക്തന്മാരുടെ യാഗങ്ങൾ ദൈവ വചനത്തിൽ രേഖപെടുത്തിയിട്ടുണ്ട്. യാഗങ്ങളെ യുഗങ്ങളുടെ അടിസ്ഥാനത്തിൽ നാം മനസിലാക്കുകയാണെങ്കിൽ 1) മനസാക്ഷിയുഗ യാഗങ്ങൾ 2) ന്യായപ്രമാണയുഗ യാഗങ്ങൾ 3) പുതിയ നിയമ യാഗങ്ങൾ എന്നിങ്ങനെ തിരിക്കാം. അവയെ ഓരോന്നായി നമുക്ക് നോകാം 1) മനസാക്ഷി യുഗ യാഗങ്ങൾ ഒരു നിയമവും ഇല്ലാതെ ദൈവത്തിനു വേണ്ടി സ്വന്തം മനസാക്ഷിയിൽ കഴിക്കുന്ന യാഗങ്ങൾ. ചില യാഗങ്ങൾ നമുക്കു നോക്കാം. a ) സാക്ഷ്യത്തിന്റെ യാഗം ആദ്യത്തെ യാഗം വേദപുസ്തകത്തിൽ കാണാൻ കഴയുന്നത് കയ്യിൻ , ഹാബേൽ യാഗം ആകുന്നു. കയ്യിൻ കൃഷിക്കാരൻ ഹാബേൽ ആട്ടിടയൻ. കയ്യിനിൽ ദൈവം പ്രസാദിച്ചില്ല,ഹാബേലിന്റെ യാഗപീഠത്തിൽ ദൈവം പ്രസാദിച്ചു. എബ്രാ 11:4 ൽ നാം വായിക്കുന്നു ''ഹാബേൽ ഉത്തമമായ യാഗം കഴിച്ചു എന്നാണ്. അതിനാൽ അവനു നീതിമാൻ എന്ന് സാക്ഷ്യം ലഭിച്ചു''. ''സാക്ഷ്യത്തിന്റെ യാഗം'' ദൈവം അവന്റെ വഴിപാടിന് സാക്ഷ്യം കല്പിച്ചു എന്ന് നാം കാണുന്നു. b) ഉടമ്പടിയുടെ യാഗം നോഹയെ കുറിച്ചു ഇങ്ങനെ വായിക്കുന്നു നോഹയ്ക്കു ദൈവത്തിന്റെ കൃപ ലഭിച്ചു എന്ന്. ഉല്പത്തി 8:20 ൽ നോഹ ഒരു യാഗം കഴിക്കുന്നതായി കാണുന്നു. ശു...